Trending

അൽഫാം ചോദിച്ചെത്തി, കാത്തിരിക്കാൻ പറഞ്ഞതിന് തല്ല്! ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ച് യുവാക്കൾ





തിരുവമ്പാടി: അൽഫാം നൽകാൻ വൈകിയതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാർക്ക് യുവാക്കളുടെ മർദ്ദനം.  തിരുവമ്പാടി ഇലന്തുകടവിലെ ന്യൂ മലബാർ എക്‌സ്പ്രസ് ഹോട്ടലിലെ മൂന്ന് ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ യുവാക്കൾക്കെതിരെ ഇവർ പൊലീസിൽ പരാതി നൽകി. പ്രതികൾ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യവും പരാതിക്കൊപ്പം പൊലീസിന് കൈമാറിയിട്ടുണ്ട്.


ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഹോട്ടലിലെത്തിയ ഒരു സംഘം യുവാക്കൾ അഞ്ച് മിനിറ്റിൽ അൽഫാം തയ്യാറാക്കി നൽകണം എന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സാധിക്കില്ലെന്നും 15 മിനിറ്റ് താമസമുണ്ടെന്നും ഹോട്ടൽ ജീവനക്കാർ മറുപടി നൽകി. ഇതിൽ കുപിതരായ യുവാക്കളും ഹോട്ടലിലെ ജീവനക്കാരും തമ്മിൽ വാക്കേറ്റമായി. 

പിന്നാലെ ഏഴംഗം സംഘം ഹോട്ടൽ ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു. ഹോട്ടലിന് വെളിയിലേക്ക് ഇറങ്ങിയ ശേഷമായിരുന്നു മർദ്ദനം. ഹോട്ടലിലെ ജീവനക്കാരായ മൂന്ന് പേർക്കും സംഘർഷത്തിൽ പരിക്കേറ്റു. ഇവർ ചികിത്സ തേടി. പിന്നാലെ സംഭവത്തിൽ കേസെടുത്ത തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവാക്കളെ തിരിച്ചറിയാനാണ് ശ്രമം.


Post a Comment

Previous Post Next Post