Trending

കളഞ്ഞു കിട്ടിയ സ്വർണവും പണവും ഉടമസ്ഥന് നൽകി നാടിന്റെ അഭിമാനമായ വിളയാറച്ചാലിൽ അശോകന് ബ്രദേഴ്‌സ് വട്ടക്കുണ്ട്ന്റെ ആഭിമുഖ്യത്തിൽ സ്നേഹാദരം




താമരശ്ശേരി : കളഞ്ഞുകിട്ടിയ സ്വർണ്ണവും പണവും ഉടമസ്ഥന്  നൽകി നാടിൻ്റെ അഭിമാനം വാനോളമുയർത്തിയ ഒരുപനാകുന്നുമ്മൽ അശോകന് ബ്രദേഴ്സ് വട്ടക്കുണ്ട് ഏർപ്പെടുത്തിയ സ്നേഹാദര മെമന്റോ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുറഹിമാൻ മാസ്റ്ററും സ്നേഹോപഹാരം അലി കാരാടിയും കൈമാറി.

 കെ കെ റഷീദിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പതിനാലാം വാർഡ് മുൻ മെമ്പർ ഓ കെ അഞ്ജു മാട്ടുവായി പൗരസമിതി ഭാരവാഹികളായ ഷനീത്‌ കുമാർ (ചെയർമാൻ )ടി  കെ സുന്ദരൻ (കൺവീനർ )  ബഷീർ പത്താൻ, കാദർ വട്ടക്കുണ്ട്, പി,ടി അലി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് ഗാനവിരുന്നും  പായസ വിതരണവും നടന്നു പരിപാടികൾക്ക് കെ എസ് നാസർ, ഇ കെ സലിം, സി വി അശ്റഫ്, സി വി റഷീദ് അബ്ദുറഹിമാൻ അനസ് എന്നിവർ നേതൃത്വം നൽകി. വനിതാ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു സലീം കാരാടി സ്വാഗതവും വി.സി മജീദ് വട്ടക്കുണ്ട് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post