ബെംഗളൂരു : സുരക്ഷിതമല്ലെന്ന് കാണിച്ച് ജൂലൈ 15 ന് പുറത്തിറങ്ങിയ കിംഗ് ഫിഷർ ബിയറിൻ്റെ വിൽപ്പന എക്സൈസ് വകുപ്പ് നിരോധിച്ചു.
ഈ ദിവസം യുനൈറ്റഡ് ബ്രിവറീസ് ലിമിറ്റഡ് (യു ബി എൽ) പുറത്തിറക്കിയ ബിയർ കുപ്പിയുടെ അടിത്തട്ടിൽ ചില പദാർത്ഥങ്ങൾ അടിഞ്ഞ് കൂടിയതായി കണ്ടെത്തിയിരുന്നു.
കിംഗ് ഫിഷർ സ്ട്രോങ്, അൾട്രാ വിഭാഗത്തിലായി പുറത്തിറക്കിയ 11000 കുപ്പികൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്.
സാമ്പിൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി അഡീഷണൽ കമ്മീഷണർ അറിയിച്ചു.
