(30) യുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി ഖബറടക്കി.
ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന തസ്നി രണ്ടു കുട്ടികളുടെ മാതാവാണ്. കുട്ടികൾ അവരുടെ പിതാവിന് ഒപ്പമാണ് താമസം. യുവതി വാടകക്ക് തനിച്ചായിരുന്നു താമസിച്ചിരുന്നത്.
തൻ്റെ സുഹൃത്തായ ഇടയൂർ പറമ്പത്ത് റുഷൈദ് (22)നൊപ്പമാണ് ഇന്നലെ കക്കാട് എത്തിയത്. റൂഷൈദും ഒഴുക്കിൽപ്പെട്ടങ്കിലും രക്ഷപ്പെടുകയായിരുന്നു.
യുവതിയുടെ വിവാഹം കഴിഞ്ഞതും, കുട്ടികൾ ഉള്ളതും, വിവാഹമോചിതമായതുമായ വിവരങ്ങളൊന്നും തനിക്കറിയില്ലായിരുന്നു എന്ന് റുഷൈദ് പറഞ്ഞു.
ഏതാനും മാസമായി ഇരുവരും സൗഹൃദത്തിലാണെങ്കിലും വ്യക്തപരമായ വിവരങ്ങൾ പങ്കുവെച്ചിരുന്നില്ല.
ഓണാവധിക്ക് ഉല്ലാസത്തിനായാണ് യുവതിക്കൊപ്പം എത്തിയത്.
കാട്ടിലെ പാറയിൽ ഇരിക്കുകയായിരുന്ന തസ്നിയാണ് പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ആദ്യം ഒഴുക്കിൽപ്പെട്ടത്, പിന്നാലെ യുവാവും വെളളത്തിൽ വീണെങ്കിലും രക്ഷപ്പെട്ടു. റുഷൈദ് അറിയിച്ചതിനെ തുടർന്നാണ് തസ്നിക്കായി നാട്ടുകാർ തിരച്ചിൽ നടത്തിയത്.
പോസ്റ്റ്മോമോർട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
