താമരശ്ശേരി: പൊതു വിദ്യാലയത്തിന് ഹൈടെക് പ്രിൻ്റർ നൽകി യുവസംരംഭകൻ. വിദ്യാർഥികൾക്കും അധ്യാപകർക്കും ഉപയോഗപ്പെട്ടത്തുന്നതിന് സഹായകരമായ ഡിജിറ്റൽ പ്രിൻ്ററാണ് ചെമ്പ്ര ഗവ.എൽ.പി.സ്കൂൾ പി.ടി.എ.കമ്മറ്റിയുടെ അഭ്യർഥനപ്രകാരം താമരശ്ശേരി ഡയലോഗ് ഡിജിറ്റൽ ഗാലറിയുടെ മാനേജിംഗ് ഡയറക്ടർ എം.ഷംസുദ്ദീൻ ലഭ്യമാക്കിയത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജർ പി.ഷിനോസ് പ്രധാനാധ്യാപിക കെ.ടി.ഷൈനിയ്ക്ക് കൈമാറി. പി.ടി.എ.പ്രസിഡൻ്റ് പി.കെ.മുനീർ, വാർഡ് മെമ്പർ എം.ടി.അയ്യൂബ് ഖാൻ ,ഉസ്മാൻ.പി.ചെമ്പ്ര, കെ. ടി. അബ്ദുൽ നാസർ, എ.എസ്. ഡെയ്സി,വി.സി.ഷബീർ അലി, പി.എം.റഈസ് തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ
ചെമ്പ്ര ഗവ.എൽ.പി.സ്കൂളിന് നൽകുന്ന ഡിജിറ്റൽ പ്രിൻ്റർ പി.ഷിനോസ് പ്രാധാനാധ്യാപിക കെ.ടി.ഷൈനിയ്ക്ക്കൈമാറുന്നു
