താമരശ്ശേരി: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി താമരശ്ശേരി എക്സൈസ് സർക്കിൾ ടീം ഐബി പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെ തുടർന്ന് ചമൽ -കേളൻമൂല ഭാഗത്ത് നടത്തിയ വ്യാപകമായ റെയ്ഡിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി 15 ലിറ്റർ ചാരായവും 400 ലിറ്റർ വാഷും കണ്ടെടുത്തു.
പ്രിവന്റീവ് ഓഫീസർ. സി. ജി.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിഇഒ ബിനീഷ് കുമാർ, ഡ്രൈവർ രാജൻ എന്നിവർ പങ്കെടുത്തു.
