Trending

ചാരായം കടത്തവെ ബൈക്ക് സഹിതം പ്രതിയെ പിടികൂടി







 താമരശ്ശേരി:   ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി താമരശ്ശേരി എക്സൈസ് റേഞ്ച് ടീം ഐ ബി പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെ തുടർന്ന് ചമൽ കേളം മൂല ഭാഗത്ത് വെച്ച് 5 ലിറ്റർ ചാരായം KL 57 T 3215 പൾസർ മോട്ടോർസൈക്കിളിൽ കടത്തിക്കൊണ്ടു വന്നതിന് താമരശ്ശേരി താലൂക്കിൽ കട്ടിപ്പാറ വില്ലേജിൽ കേളൻമൂല  വട്ടപ്പൊയിൽ  മനീഷ് ശിവൻ (35) എന്നയാളെ പിടികൂടി .

 പ്രിവൻ്റീവ് ഓഫീസർ പ്രിയരഞ്ജൻ ദാസിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിഇഒ മാരായ മനീഷ്, ആഷ് കുമാർ, ഡ്രൈവർ ഷിദിൻ എന്നിവർ പങ്കെടുത്തു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ  14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post