താമരശ്ശേരി മിനി ബൈപ്പാസിൽ എം കെ ഫ്ലാറ്റിൽ താമസിക്കുന്ന കണ്ണിരുപ്പിൽ നിഷ (38) നാണ് കടിയേറ്റത്.
രാത്രി 10.30 ഓടെ ഫ്ലാറ്റിൻ്റെ മുറ്റത്ത് സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചിരിക്കും മ്പോൾ ഓടിയെത്തിയ പെരുച്ചാഴി ( പന്നി എലി) യാണ് കാലിൽ കടിച്ചത്.
ഉടനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ഞരമ്പ് അറ്റ് പോയതിനാൽ സർജറി നടത്തേണ്ടതുണ്ട്, രക്തസ്രാവം നിലച്ചതിനു ശേഷമേ സർജറി നടത്താൻ സാധിക്കുള്ളൂ എന്നാണ് ഡോക്ടർ പറഞ്ഞത്.
