പത്തനംതിട്ട കുളനടയില്‍ ജീപ്പ് കെഎസ്ആര്‍ടിസി ബസിലിടിച്ച് രണ്ടുപേര്‍ മരിച്ചു. അഞ്ചല്‍ സ്വദേശികളായ ലതിക, ഡ്രൈവര്‍ അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്. അഞ്ചലില്‍ നിന്ന് കോട്ടയത്തേക്ക് സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ഏഴുപേരാണ് ജീപ്പിലുണ്ടായിരുന്നത്. പരുക്കേറ്റവരെ പന്തളത്തെയും കല്ലിശേരിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു