Trending

ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവിനെ അറസ്റ്റു ചെയ്തു





താമരശ്ശേരി:19 കാരിയായ ഭാര്യയെ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയ , നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.

താമരശ്ശേരിക്ക് സമീപം കോളിക്കൽ വാടകക്ക് താമസിച്ചു വരുന്ന തൃശൂർ കണിമംഗലം ബഹാവുദ്ദീൻ അൽത്താഫ് (30) നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്.ഇയാൾക്കെതിരെ IPC 341,323,326,308 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു,



അതിക്രൂരമായി മർദ്ദനമേറ്റ ഇയാളുടെ 19 കാരിയായ ഭാര്യയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

ബഹാബുദ്ദീൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പേലീസ് പറഞ്ഞു. .


Post a Comment

Previous Post Next Post