കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴയിലും തിരുവമ്പാടി പഞ്ചായത്തിലെ ഇരുവഴിഞ്ഞി പുഴയിലുമായി നടന്ന ഒൻപതാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരം സമാപിച്ചു .
കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ പഞ്ചായത്ത്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോഴിക്കോട്, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി ചേര്‍ന്നാണ് അന്തര്‍ ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിചത്
അന്താരാഷ്ട്ര-ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി കയാക്കിംഗ് താരങ്ങളാണ് മത്സരത്തില്‍ പങ്കെടൂത്തത് .
മലയോരത്തിന്റെ ടൂറിസം വികസനത്തിന് ഊർജ്ജം പകർന്നുകൊണ്ട് ആയിരകണക്കിന് കാണികളാണ് മൂന്നു ദിവസങ്ങളിലായി എത്തിയത്.
ഇന്റർനാഷണൽ താരങ്ങൾ പങ്കെടുത്ത പ്രഫഷണൽ എക്ട്രീം കയാക് സ്ലാലോം, ഡൗണ്‍ റിവര്‍ എന്നീ മത്സരങ്ങൾ ഏറെ ജന ശ്രദ്ധ നേടി .
ഇലന്തുകടവിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി നിയോജക മണ്ഡലം MLA ലിന്റോ ജോസഫ് അധ്യക്ഷൻ ആയി.
വിജയികൾക്കുള്ള സമ്മാനവും മന്ത്രി വിതരണം ചെയ്തു.
ഈ വർഷത്തെ റാപ്പിഡ് രാജയായി ഉത്തരാഗഡിൽ നിന്നെത്തിയ
അമിത് താപ്പ എന്ന ഗപ്പുവിനേയും
റാപ്പിഡ് റാണി യായി അമേരിക്കയിൽ നിന്നും എത്തിയ ഇവ യെയും തെരെഞ്ഞെടുത്തു
നേരത്തെ പുലിക്കയത്തു 1.65 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കയാക്കിങ് സെന്ററും മന്ത്രി ഉദ്ഘാടനം ചെയ്തു.
