പ്രഗ്യാൻ എന്ന റോവർ ഇത്തരത്തിൽ ഒഴിവാക്കുന്ന രണ്ടാമത്തെ ഗർത്തമാണിതെന്നും ഐഎസ്ആർഒ വ്യക്തമാക്കി. റോവറിന്റെ ഓൺബോർഡ് നാവിഗേഷൻ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ വിശകലനം ചെയ്ത് ഡിജിറ്റൽ എലിവേഷൻ മോഡൽ സൃഷ്ടിക്കുന്നു. ഇതനുസരിച്ചുള്ള നിർദേശങ്ങൾക്കനുസൃതമായാണു പ്രഗ്യാൻ മുന്നോട്ടു പോകുന്നത്.
പരമാവധി 5 മീറ്റർ ചുറ്റളവിലുള്ള കാഴ്ചകൾ മാത്രമേ റോവറിലെ ക്യാമറയ്ക്കു കാണാൻ കഴിയൂ. ഇതനുസരിച്ചുള്ള നിർദേശങ്ങളാണു റോവറിനു നൽകുന്നത്. പൂർണമായി സ്വയം തീരുമാനങ്ങളെടുക്കാനുള്ള കഴിവ് പ്രഗ്യാനില്ല.
