കട്ടിപ്പാറക്കാരുടെ സ്വപ്ന പദ്ധതിയായ മലയോര ഹൈവേയുടെ ഭാഗമായ മലപുറം -തലയാട് റീച്ചിന്റെ പ്രവർത്തി അടിയന്തിരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളതോട്, സി. പി നിസാർ തുടങ്ങിയവർ പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസിന് നൽകി. കട്ടിപ്പാറയുടെ വികസന പ്രവർത്തനത്തിന് വലിയ മുതൽക്കൂട്ടാവുന്ന മലയോര ഹൈവേ 48 കോടി 75 ലക്ഷം രൂപ ചെലവഴിച്ചാണ് പൂർത്തീകരിക്കുന്നത്.മലപ്പുറം ആസ്ഥാനമായുള്ള പിഎംആർ കൺസ്ട്രക്ഷൻസ് ആണ് കരാർ ഏറ്റെടുത്തു പ്രവർത്തി നടത്തുന്നത്.
അടിയന്തിരമായി വിഷയത്തിൽ ഇടപെടുമെന്ന് മന്ത്രി അറിയിച്ചു.
