Trending

ഫാ. തോമസ് കൊച്ചുപറമ്പിൽ (86)നിര്യാതനായി






താമരശ്ശേരി : താമരശ്ശേരി രൂപതാംഗം ഫാ. തോമസ് കൊച്ചുപറമ്പിൽ (86) നിര്യാതനായി. 

ഈരുട് വിയാനി വൈദിക വിശ്രമമന്ദിരത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

1937 മാർച്ച് 31ന് പാലാ രൂപതയിലെ കടപ്ലാമറ്റം ഇടവകയിലെ പരേതരായ കൊച്ചുപറമ്പിൽ ജോർജ്ജ് - ഏലിയാമ്മ ദമ്പതികളുടെ മൂന്നുമക്കളിൽ മൂന്നാമനായി ജനിച്ചു.

 കടപ്ലാമറ്റും ഹൈസ്ക്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പാലാ രൂപതയിൽ മൈനർ സെമിനാരിയിൽ പഠനം ആരംഭിച്ചു. ആലുവ സെന്റ് ജോസഫ് പൊന്റിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത ദൈവശാസ്ത്രപഠനങ്ങൾ പൂർത്തിയാക്കി, അവിഭക്ത തലശ്ശേരി രൂപതയ്ക്കുവേണ്ടി ബോംബെയിൽ വെച്ച്, 38-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിൽ, പോൾ ആറാമൻ മാർപാപ്പായുടെ സാന്നിധ്യത്തിൽ 1964 ഡിസംബർ 1ന് തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു. തുടർന്ന് കടപ്ലാമറ്റം ഇട വകയിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു.

അവിഭക്ത തലശ്ശേരി അതിരൂപതയിലെ കോടഞ്ചേരി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായും, മഞ്ഞുവയൽ, കട്ടിപ്പാറ, കൊളക്കാട്, ഭീമനടി, അടയ്ക്കാകുണ്ട്, കുളിരാമുട്ടി, മഞ്ഞക്കടവ്, പുന്ന യ്ക്കൽ, കുളത്തുവയൽ, കുണ്ടുതോട്, വിലങ്ങാട്, പാതിരിക്കോട്, അശോകപുരം, പെരുവണ്ണാമൂഴി, മലപ്പുറം, പടത്തുകടവ് എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കല്ല്യാൺ രൂപതയിൽ പത്തുവർഷത്തോളം ബഹു. തോമസ് അച്ചൻ സേവനം ചെയ്തിരുന്നു. മഞ്ഞുവയൽ യു.പി. സ്കൂൾ, കട്ടിപ്പാറ ദൈവാലയം, പടത്തുകടവ് ഹയർസെക്കണ്ടറി സ്കൂൾ എന്നിവയുടെ നിർമ്മാണം ബഹു. കൊച്ചുപറമ്പിൽ അച്ചന്റെ കാലത്തായിരുന്നു. 2016 ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് ഈരൂട് വിയാനി പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. സഹോദരങ്ങൾ: Late ഏലിക്കുട്ടി (കൊട്ടോടി), അന്നക്കുട്ടി (ചാണകക്കുണ്ട്).

പരേതന്റെ ഭൗതിക ദേഹം നാളെ (29.08.2023) രാവിലെ 10 മണി വരെ ഈരൂട് സെന്റ് ജോസഫ്സ് ദേവാലയത്തിൽ പൊതു ദർശനത്തിന് വെക്കുന്നതാണ്. തുടർന്ന് തലശ്ശേരി അതിരൂപതയിലെ
കൊട്ടോടിയിലുള്ള ഭവനത്തിലേക്ക് കൊണ്ടുപോകും.

 സംസ്കാര കർമ്മങ്ങൾ 30.08.2023, ബുധനാഴ്ച, രാവിലെ 9 മണിക്ക്, ഭവനത്തിൽ ആരംഭിച്ച്, കൊട്ടോടി
സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ്  ദേവാലയത്തിൽ, താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ കാർമ്മികത്വത്തിൽ നടത്തുന്നതാണ്.


Post a Comment

Previous Post Next Post