മാനന്തവാടി:
സംഭവുമായി ബന്ധപ്പെട്ട് നടത്തിയ വാഹന പരിശോധനയിൽ ഡ്രൈവർ 27-കാരനായ ഷൗഹാൽ സർബാസിനെ പോലീസ് അറസ്റ്റ് ചെയ്തു .ഓണത്തിനോടനുബന്ധിച്ച് കർണാടകയിൽ നിന്നും വയനാട്ടിലേക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നതായി ,
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന .ഹാൻസ് കടത്തിയ വാഹനവും കസ്റ്റഡിയിലെടുത്തു. മാനന്തവാടിയിലേക്കും കാട്ടിക്കുളത്തേക്കും മറ്റും സ്കൂൾ പരിസരത്ത് ഉൾപ്പെടെയുള്ള കടകളിലേക്ക് നൽകുന്നതിനായി കൊണ്ടു വരികയായിരുന്നു ഇവ എന്ന് പോലീസ് പറഞ്ഞു.അതേസമയം തിരുവല്ലയിൽ 400 ഗ്രാം കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ. 30കാരനായ അനിൽ കുമാറാണ് തിരുവല്ല പോലീസിൻറെ പിടിയിലായത് .യുവാവിനോടൊപ്പം പിടിയിലായ കൊടുമൺ സ്വദേശിനിക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല.
ഇവരെ കൊടുമൺ പോലീസിന് കൈമാറി. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവും ആയ അനിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും .യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.അതിന്റെ അടിസ്ഥാനത്തിൽ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ തിരുവല്ല ചിലങ്ക ജംഗ്ഷനിന്റെ സമീപത്തെ ലോഡ്ജിൽ വെച്ച് വ്യാഴാഴ്ച രാത്രിയോടെ അനിൽ കുമാറിനെയും യുവതിയെയും പിടികൂടി .ഇവരുടെ മുറിയിൽ നിന്ന് ലഭിച്ച യുവാവിന്റെ ബാഗിൽ നിന്ന് 5 ,10 ഗ്രാം കഞ്ചാബ് പൊതികളാക്കിയത് പിടിച്ചെടുക്കുകയായിരുന്നു.
മൂന്നാഴ്ച മുമ്പ് എലിപ്പനി ബാധിതനായി അനിൽ കുമാർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു .ഈ സമയം കൊടുമൺ സ്വദേശിനിയായ യുവതി അമ്മൂമ്മയുമായി ആശുപത്രിയിലുണ്ടായിരുന്നു .ഈ പരിചയമാണ് പ്രണയത്തിൽ ആയതും ഒളിച്ചോട്ടത്തിൽ കലാശിച്ചതും .യുവതിയെ കൊടുമൺ പോലീസിന് കൈമാറി .ഇടിഞ്ഞില്ലം സ്വദേശിയാണ് കഞ്ചാവ് എത്തിച്ചു കൊടുത്തതെന്ന് അനിൽ കുമാർ പോലീസിനോട് പറഞ്ഞു .കൂടൽ ,നെടുമൺകാവ് ,കോന്നി എന്നിവിടങ്ങളിൽ വിതരണത്തിന് എത്തിച്ചുകൊടുക്കുന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്.
