Trending

ചാരിറ്റിയുടെ മറവിൽ ചാരായം വാറ്റ്; 40 ലിറ്റർ ചാരായവും, 1200 ലിറ്റർ വാഷും പിടികൂടി.






മാന്തവാടി: പേരിയ ആലാറ്റില്‍ വട്ടോളിയില്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലുള്ള വാഹനത്തില്‍ നിന്നും 40 ലിറ്റര്‍ ചാരായവും, 1200 ലിറ്റര്‍ വാഷും പിടികൂടി.

 വയനാട് ജില്ലയില്‍ അടുത്തിടെ നടന്ന ഏറ്റവും വലിയ ചാരായ വേട്ടയാണിത്

എക്‌സൈസ് റെയിഡില്‍ 1200 ലിറ്ററോളം വാഷും 40 ലിറ്ററോളം ചാരായവും വാറ്റുപകരണങ്ങളുമാണ് കണ്ടെടുത്തത്. പേരാവൂര്‍ കൃപ ചാരിറ്റബിള്‍ ട്രസ്റ്റിലെ അന്തേവാസികള്‍ക്കും പണിക്കാര്‍ക്കും നല്‍കുന്നതിലേക്കായി ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതെന്ന് സംശയിക്കുന്ന ഫാമില്‍ വന്‍ തോതില്‍ ചാരായം വാറ്റുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ജിനോഷ്. പി.ആര്‍ ന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രജീഷ് എ.സി , പ്രിന്‍സ് ടി ജി , ഹാഷിം കെ വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സെല്‍മ ജോസ് കെ എന്നിവരടങ്ങിയ ടീം ഫാമില്‍ റെയ്ഡ് നടത്തിയത്.




പരിശോധനയില്‍ 35 ലിറ്ററിന്റെ രണ്ടു കന്നാസുകളിലായി 40 ലിറ്റര്‍ ചാരായവും ,200 ലിറ്റര്‍ കൊള്ളുന്ന ആറ് ബാരലുകളിലായി 1200 ലിറ്റര്‍ വാഷും വന്‍ തോതില്‍ ചാരായം വാറ്റുന്നതിലേക്കായി സജ്ജീകരിച്ച ഗ്യാസ് സിലിണ്ടര്‍ , ഒറ്റ ബര്‍ണറുള്ള വലിയ ഗ്യാസ് അടുപ്പ് 250 ലിറ്ററോളം വാഷ് ഒരുമിച്ച് വാറ്റിയെടുക്കാന്‍ പാകത്തിലുള്ള തകര ബാരല്‍ , തണുപ്പിക്കാന്‍ വെള്ളം വയ്ക്കാനായുള്ള 40 ലിറ്റര്‍ കൊള്ളുന്ന അലൂമിനിയം ചരുവം ഒരു വശത്ത് സുഷിരമുണ്ടാക്കി പൈപ്പ് ഘടിപ്പിച്ച ഒരു മിനിട്ടില്‍ അരലിറ്ററോളം ചാരായം ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള വലിയ പരന്ന സ്റ്റീല്‍ പാത്രം എന്നിവയാണ് പിടിച്ചെടുത്തത്.


KRIPA CHARITABLE TRUST നടത്തുന്ന സന്തോഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള KL 10 AP 3838 നമ്പര്‍ Tata Magic Iris (വെള്ളിമൂങ്ങ ) വാഹനത്തിലാണ് ചാരായം കടത്തിയത്. ഈ വാഹനവും റെയ്ഡില്‍ എക്‌സൈസ് ടീം പിടിച്ചെടുത്തു.

Post a Comment

Previous Post Next Post