സഹോദരി വീട്ടിലെത്തിയപ്പോൾ തന്നെ ബോധംകെട്ടു. പിന്നെ ഒരിക്കലും ബോധം വീണ്ടെടുത്തില്ല. പരിശോധനയിൽ മസ്തിഷ്ക വീക്കം കണ്ടെത്തി. അതിന് കാരണമെന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മയോ ക്ലിനിക്ക് പറയുന്നതനുസരിച്ച്, അമിതമായ അളവിൽ വെള്ളം അകത്തുചെന്നപ്പോൾ രക്തത്തിലെ സോഡിയത്തിന്റെ അളവ് അസാധാരണമായി കുറയുകയും ജല വിഷാമായി മാറുന്ന ഹൈപ്പോനട്രീമിയ അവസ്ഥയുണ്ടായെന്നും അതുകൊണ്ടാണ് മരിച്ചതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. അപൂർവമാണെങ്കിലും, ജലത്തിന്റെ അമിതമായ അളവ് വിഷമാകും. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ വെള്ളം കുടിക്കുമ്പോഴോ അല്ലെങ്കിൽ ആരോഗ്യപരമായ പ്രശ്നങ്ങൾ കാരണം വൃക്കകൾ വളരെയധികം വെള്ളം നിലനിർത്തുമ്പോഴോ ഈ അവസ്ഥ സംഭവിക്കുന്നു. പേശിവലിവ്, വേദന, ഓക്കാനം, തലവേദന എന്നിവയാണ് ലക്ഷണങ്ങൾ
വെള്ളം വിഷമായി ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ മിതമായ അളവിൽ മാത്രമേ വെള്ളം കുടിക്കാവൂവെന്നാണ് ഡോക്ടർമാർ നിർദേശിച്ചു
