താമരശ്ശേരി കാരാടി പറച്ചിക്കോത്ത് താമസിക്കുന്ന ഫൈസലിനാണ് എം വി ഡി യുടെ നോട്ടീസ് ലഭിച്ചത്. ബൈക്കിന് പിന്നിലിരിക്കുന്നയാൾ ഹെൽമറ്റ് ധരിച്ചില്ലയെന്ന് കാണിച്ചാണ് നോട്ടീസ്. ഏപ്രിൽ ഒന്നിന് കോഴിക്കോട് ഭാഗത്തെ ക്യാമറയിൽ പതിഞ്ഞു എന്ന് പറഞ്ഞുള്ള നോട്ടീസാണ് ലഭിച്ചത്.
ബൈക്കിൻ്റെ പിന്നിൽ പുറത്ത് ബാഗും തൂക്കി ഹാഫ് സ്ലീവ് ഷർട്ട് ധരിച്ചു പിന്നിൽ ഇരിക്കുത്താതാല്ലെന്ന് ഭാര്യ പറഞ്ഞപ്പോഴാണ് വിശദമായി ശ്രദ്ധിച്ചത്.
ഒന്നുകിൽ തൻ്റെ ബൈക്കിൻ്റെ അതേ നമ്പറിൽ വേറെ ബൈക്ക് ഓടുന്നുണ്ടാവും, അല്ലെങ്കിൽ നോട്ടീസ് തെറ്റായി അയച്ചതാവാം എന്നാണ് കരുതുന്നത്.
നോട്ടീസിൽ പറഞ്ഞദിവസം നോമ്പുകാലമായതിനാലും, സമയും നോമ്പുതുറയോട് അടുത്തതായതിനാലും ഫൈസൽവീട്ടിൽ തന്നെ ഉണ്ടായിരുന്നതായി വീട്ടുകാർക്കും, ഭാര്യക്കും ഉറപ്പുള്ളതിനാൽ മാത്രം കുടുംബ കലഹം ഇല്ലാതെ രക്ഷപ്പെട്ടു.
