ഈങ്ങാപ്പുഴ എം.ജി.എം ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ താമരശ്ശേരി ഗവ: താലൂക്ക് ആശുപത്രിയിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അതുപോലെ ഈങ്ങാപ്പുഴയിലെ വൃദ്ധ സദനത്തിലെ അന്തേവാസികൾക്കും പാഥേയം പദ്ധതിയുമായി ബന്ധപ്പെട്ട് 500 ഓളം പൊതിച്ചോറ് നൽകി മാതൃകയായി. ഈ ചടങ്ങിൽ PTA പ്രസിഡന്റ് ഫാദർ ജോസഫ് പി വർഗ്ഗീസ്, സ്ക്കൂൾ കോർഡിനേറ്റർ ഫാദർ ബേബി ജോൺ , ഹെഡ് മാസ്റ്റർ സിബി വർഗ്ഗീസ് ആശുപത്രി സൂപ്രണ്ട് ഡോ: അബ്ബാസ് എന്നിവരും നല്ല പാഠം കുട്ടികളും ചേർന്ന് ആദ്യത്തെ പൊതിച്ചോറ് നൽകി. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നല്ല പാഠം കോർഡിനേറ്റേഴ്സ് രാജേഷ് ടി., അനീഷ് കെ.വി , വിദ്യാർത്ഥി കോർഡിനേറ്റർ ഇവ അനിൽ ഹന്ന സാറാ ജോസഫ് മറ്റ് അധ്യാപകരായ കെ.കെ. വർഗ്ഗീസ്, അനീഷ് സി ജോർജ്ജ്, തോമസ് എബ്രാഹാം, പ്രോസി, ബിനി കുര്യാക്കോസ് എന്നിവർ ഇതിന് വേണ്ട നേതൃത്വം നൽകി.
വിശക്കുന്നവന് ഒരു നേരത്തെ അന്നവുമായി MGMHSS ഈങ്ങാപ്പുഴ.
byWeb Desk
•
0
