Trending

മാരക മയക്കുമരുന്നായ MDMAയുമായി തലയാട് സ്വദേശി പിടിയിൽ




താമരശ്ശേരി:ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട തലയാട് വെച്ച് ഇന്നലെ  ബാലുശ്ശേരി എസ് ഐ റഫീഖ് പി യും സംഘവും ചേർന്ന് വാഹന പരിശോധനക്കിടെ തലയാട് തൊട്ടിൽ ഹൗസിൽ  36 വയസ്സുള്ള ഹർഷാദ് (36)നെയാണ് MDMA യുമായി അറസ്റ്റു ചെയ്തത്

 തലയാട് ഭാഗത്ത് മാരക മയക്കുമരുന്നായ എം ഡി എം എ വിതരണം ചെയ്യുന്നവരിൽ പ്രധാന കണ്ണിയാണ് ഹർഷാദ് .

 പ്രതിയുടെ പക്കൽ നിന്നും 0.29 ഗ്രാം MDMAയും  വിൽപ്പനയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും മറ്റും പിടിച്ചെടുത്തിട്ടുണ്ട്.

 എസ്ഐയെ കൂടാതെ
SCP0 മാരായ അജിത്ത് കുമാർ, ഷാലിമ എന്നിവരും പോലീസ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

തലയാട് ഭാഗത്ത് ലഹരി വസ്തുക്കൾക്കായി പരിശോധന കർശനമായി തുടരുന്നതാണ് .

Post a Comment

Previous Post Next Post