Trending

മണിപ്പൂർ: യഥാർത്ഥ പ്രതികൾക്കെതിരെ നിയമ നടപടികൾ എടുക്കുക LDF





കട്ടിപ്പാറ:മണിപ്പൂരിൽ മെയ് 3ന് തുടങ്ങിയ കലാപം അവസാനിപ്പിക്കുക,യഥാർത്ഥ പ്രതികൾക്കെതിരെ നിയമ നടപടികൾ എടുക്കുക,മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങ് രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽഡിഎഫ് കട്ടിപ്പാറ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടിപ്പാറയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സിപിഐ താമരശ്ശേരി മണ്ഡലം സെക്രട്ടറി ടി.എം പൗലോസ് ഉദ്ഘാടനം ചെയ്തു.പി.സി തോമസ് അദ്ധ്യക്ഷത വഹിച്ചു.ടി.സി വാസു,കെ.കെ അപ്പുകുട്ടി,കെ.വി സെബാസ്റ്റിൻ,നിധീഷ് കല്ലുള്ളതോട്,സി.പി നിസാർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post