താമരശ്ശേരി:സർക്കാർ ആശുപത്രികളെ മികച്ച നിലവാരത്തിലേക്ക് ഉയർത്താനും നൂതന സംവിധാനങ്ങൾ സാധാരണക്കാരിൽ എത്തിക്കാനും താമരശ്ശേരി താലൂക് ആശുപത്രി ഉൾപ്പടെയുള്ള ഏരിയയിലെ സർക്കാർ ആശുപത്രികളിൽ ആവശ്യമായ രീതിയിൽ നഴ്സിംഗ് ഓഫീസർമാരുടെ പുതിയ തസ്തിക സൃഷ്ടിക്കണം എന്ന് കേരള ഗവ നഴ്സസ് അസോസിയേഷൻ താമരശ്ശേരി ഏരിയ സമ്മേളനം ആവശ്യപെട്ടു
സമ്മേളനം KGNA സംസ്ഥാന കമ്മിറ്റി അംഗം സ: രശോബ് കുമാർ ഉദ്ഘാടനം ചെയ്തു
ഏരിയ പ്രസിഡൻ്റ് രാജി പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ സെക്രട്ടറി രാകേന്ദു ആർ സ്വാഗതം ആശംസിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് സ: മഹിജ എ.ടി ജില്ലാ റിപ്പോർട്ടിംഗ് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജൂബിലി സി ഷീജ പി ജോയ് എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു.സ: അജന കെ നന്ദി അറിയിച്ചു.
പുതിയ ഭാരവാഹികൾ
പ്രസിഡന്റ്
സ:അജന കെ
സെക്രട്ടറി
സ: രാകേന്ദു ആർ
ട്രഷറർ
സ: അൽഫോൺസ നൈസിൽ
വൈസ് പ്രസിഡന്റ്
സജിത കെ എസ്
ജോയിന്റ് സെക്രട്ടറി
ജാസ്മിൻ എ എം

