താമരശ്ശേരി: പുല്ലാഞ്ഞിമേട് കോളിക്കൽ റോഡ് ജംഗ്ഷനിലെ പൊതിച്ചോർ വിൽപ്പന കേന്ദ്രം ലഹരി മാഫിയ സംഘം തകർത്തതായി പരാതി.
അമ്പായത്തോട് സ്വദേശി ദിനേഷ് വില്ലേജ്യോ നടത്തുന്ന തട്ടുകടയാണ് തകർത്തത്.
കുറച്ചു നാളുകളായി പുല്ലാഞ്ഞിമേട്, പെരുമ്പള്ളി, ചെക്ക് പോസ്റ്റ്,അമ്പായത്തോട് എന്നീ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വലിയ അഴിഞ്ഞാട്ടമാണ് മാഫിയാ സംഘം നടത്തുന്നത്.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് DYFI ആവശ്യപ്പെട്ടു.
