Trending

അപകട ഭീഷണി, താമരശ്ശേരി കെടവൂർ എ എൽ പി സ്കൂൾ അടച്ചുപൂട്ടാൻ നിർദ്ദേശം, താൽക്കാലികമായി മദ്രസയിൽ പ്രവർത്തിക്കും






താമരശ്ശേരിയിൽ എൽ പി സ്കൂൾ കെട്ടിടം താൽക്കാലികമായി അടച്ചു പൂട്ടി, അപകടാവസ്ഥയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ച കെടവൂർ എ എൽ പി സ്കൂൾ കെട്ടിടമാണ് അറ്റകുറ്റപണി പൂർത്തിയാവുന്നത് വരെ അടച്ചുപൂട്ടാൻ തഹസിൽദാർ നിർദ്ദേശം നൽകിയത്.സ്കൂൾ സമീപത്തെ ജുമാ മസ്ജിദിനോട് ചേർന്ന മദ്രസ കെട്ടിടത്തിൽ താൽക്കാലികമായി സ്കൂൾ പ്രവർത്തിക്കും.

ഒടിഞ്ഞ് തൂങ്ങിയ മേൽക്കൂരയും, ദ്രവിച്ച പട്ടികകളും, കാടുമൂടി കിടക്കുന്ന ചുറ്റുപാടും, ചിതലരിച്ച ബെഞ്ചുകളും, ഡസ്കുകളും, കുഴികൾ വീണ സിമൻറു തടയുമുളള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്, ചുറ്റുമതിലില്ലാത്ത സ്കൂളിൽ, ക്ലാസ്മുറികൾ പോലും വേർതിരിച്ചിട്ടില്ല. നീളത്തിലുള്ള ഒറ്റ ബിൽഡിംങ്ങാണ് സ്കൂളിനുള്ളത്. താമരശ്ശേരി തഹസിൽദാറുടെ നേതൃത്വത്തിൽ എ ഇ ഒ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, പഞ്ചായത്ത് പ്രസിഡൻ്റ്, താലൂക്ക് സമിതി അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് സ്കൂൾ സന്ദർശിച്ചത്.


 സുരക്ഷിയില്ലാത്ത കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കാൻ അനുവധിക്കില്ലെന്ന് മാനേജ് മെൻ്റിനെ അറിയിച്ചു. 40 കുട്ടികളാണ് ഒന്നു മുതൽ 4 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നത്.

ഒടിഞ്ഞു തൂങ്ങിയ മേൽക്കൂരയും തടയും, ഉപകരണങ്ങളും അടക്കം ആറു മാറ്റങ്ങൾ വരുത്താനാണ് നിർദ്ദേശം നൽകിയത്. ഇതിനായി  മൂന്നു മാസം സമയം നൽകി. അതു വരെ ദേശീയ പാതയോരത്തെ കെടവൂർ ജുമാ മസ്ജിജിനോട് ചേർന്ന തൻവീറുൽ ഉലൂം മദ്രസയിൽ താൽക്കാലികമായി സ്കൂൾ പ്രവർത്തിക്കും.

ഇതു സംബന്ധിച്ച ഉത്തരവ് അടുത്ത ദിവസം തന്നെ വിദ്യഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയരക്ടർ പുറത്തിറക്കും.

Post a Comment

Previous Post Next Post