രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 8000000/ ലക്ഷം രൂപയുടെ കുഴൽ പണവുമായി കക്കോടി കരുവട്ടൂർ സ്വദേശി പോലീസ് പിടിയിൽ. റോഷ്ന നിവാസിൽ മുഹമ്മദ് ഷജിലിനെയാണ് മേലാറ്റൂർ ഐ പി രഞ്ജിത്ത് കെ ആറിന്റെ നേതൃത്വത്തിൽ പോലീസ് പിടികൂടിയത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മേലാറ്റൂർ റെയിൽവേ ക്രോസിന് സമീപം വാഹനപരിശോധന നടത്തുന്നതിനിടെയാണ് പണവുമായി ഷജിൽ പിടിയിലാവുന്നത്.
പണം കാറിന്റെ മുൻ വശത്തെ സീറ്റിനടിയിൽ പ്രത്യേകം നിർമ്മിച്ച രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു. കോഴിക്കോട് കൊടുവള്ളി ഭാഗത്തുനിന്നാണ് ജില്ലയിലേക്ക് അനധികൃതമായി കുഴൽപ്പണം കടത്തിക്കൊണ്ടു വരുന്നത്.
