തിരുവമ്പാടി :മലയോര ഹൈവേ കക്കാടംപൊയിൽ റോഡ് പണിയുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ ഹിറ്റാച്ചി, ടിപ്പറിലേക്ക് കയറ്റുന്നതിനിടയിൽ നിയന്ത്രണം വിട്ട് റോഡിന്റെ അടിവശത്തുള്ള വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു.
റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് തകർത്ത് ടിപ്പർ ആശ കണ്ടില്ലപാറയുടെ വീടിന്റെ മുറ്റത്തേക്കാണ് മറിഞ്ഞത്. ടിപ്പർ ഓടിച്ചിരുന്നത് കൂടരഞ്ഞി സ്വദേശി അരുൺ എന്നയാളാണ്, ഇയാളുടെ കാലിന് പൊട്ടുണ്ട്.
ഹിറ്റാച്ചിയുടെ മുകളിൽ ഉണ്ടായിരുന്ന ഹിറ്റാച്ചി ഡ്രൈവർ പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെട്ടു .
