Trending

പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്: പോലീസ് കസ്റ്റഡിയിലുള്ള സാലിയെ ചോദ്യം ചെയ്യൽ തുടരുന്നു.





താമരശ്ശേരി: വിദേശത്തെ സാമ്പത്തിക ഇടപാടിന്റെ പേരിൽ പരപ്പൻപൊയിൽ കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫി(38)യെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റ് ചെയ്ത കിഴക്കോത്ത് താന്നിക്കൽ മുഹമ്മദ് സാലി (40)യെ പോലീസ് ശനിയാഴ്ചയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഷാഫിയുടെ വീട്ടിൽ പണമിടപാടിന്റെ പേര് പറഞ്ഞ് മുമ്പ് അതിക്രമം നടത്തിയെന്ന കേസിൽ അറസ്റ്റിലായതിന് പിന്നാലെ തട്ടിക്കൊണ്ടുപോകൽ കേസിലും അറസ്റ്റ് രേഖപ്പെടുത്തിയ സാലിയെ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.


 തിങ്കളാഴ്ച വൈകീട്ട് വരെയാണ് കസ്റ്റഡിയിൽ ലഭിച്ചത്.


അതേസമയം ഷാഫിയെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘത്തെ നയിച്ച കാസർഗോഡ് കുന്നംകൈ ഒറ്റത്തയ്യിൽ സമീർ എന്ന ആട് സമീർ(39)നെ താമരശ്ശേരി ഡി.വൈ.എസ്.പി. അഷ്‌റഫ് തെങ്ങിലക്കണ്ടിയിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശനിയാഴ്ചയും വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു. ഷാഫിയുടെ മൊബൈൽ ഉപേക്ഷിച്ച കൊണ്ടോട്ടിയിലെ തട്ടുകടയുടെ പരിസരം, തട്ടിക്കൊണ്ടുപോകുന്നതിന് വിവരങ്ങൾ നൽകി സഹായിച്ച കാസർഗോഡ് സ്വദേശികളായ പ്രതികൾക്കൊപ്പം പോയി ഭക്ഷണം കഴിച്ച കോഴിക്കോട് കടപ്പുറത്തെ ഹോട്ടൽ, തട്ടിക്കൊണ്ടുപോകൽ നടന്ന ഷാഫിയുടെ പരപ്പൻപൊയിലിലെ വീടും പരിസരവും എന്നിവിടങ്ങളിലാണ് സമീറിനെയും കൊണ്ട് തെളിവെടുത്തത്.

Post a Comment

Previous Post Next Post