താമരശ്ശേരി: 300 ഗ്രാം കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. പുതുപ്പാടി കക്കാട് ആലുങ്ങൽ ഷംസുദ്ദീനെയാണ് പോലീസ് പിടികൂടിയത്.
കാക്കവയൽ മണ്ഡലമുക്ക് എന്ന സ്ഥലത്ത് വെച്ചാണ് കഞ്ചാവ് സഹിതം ഷംസുദ്ദീനെ പോലീസ് അറസ്റ്റു ചെയ്തത്.
താമരശ്ശേരി എസ് ഐ ബാബുരാജ്, എസ് സി പി ഒമാരായ ജയരാജ്, വിപിൻദാസ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
