Trending

പരീക്ഷയ്ക്കിടെ കോപ്പിയടിച്ചത് പിടികൂടി; മനംനൊന്ത് ബിടെക് വിദ്യാർഥി ആത്മഹത്യ ചെയ്തു





ബെംഗളൂരു : പിഇഎസ് കോളേജിലെ രണ്ടാം സെമസ്റ്റർ ബിടെക് വിദ്യാർത്ഥി കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചത് പിടിച്ചതിൽ മനംനൊന്ത് ആദിത്യ പ്രഭു (19) കോളേജ് കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു.

പരീക്ഷാ ഹാളിനുള്ളിൽ മൊബൈൽ ഫോൺ കൊണ്ടുപോവുകയായിരുന്ന ആദിത്യ പരീക്ഷയ്ക്കിടെ ഫോൺ ഉപയോഗിക്കുന്നതിനിടെ പിടികൂടുകയായിരുന്നു.

പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കോളേജ് മാനേജ്‌മെന്റ് ആദിത്യയുടെ മാതാപിതാക്കളെ വിവരമറിയിച്ചു. ഇതോടെയാണ് വിദ്യാർത്ഥി ആത്മഹത്യാ ചെയ്തത്.

സംഭവത്തെ തുടർന്ന് ഗിരിനഗർ പൊലീസ് ബെംഗളൂരുവിലെ ഹൊസകെരെഹള്ളിയിലുള്ള കോളജ് സന്ദർശിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നുവരികയാണ്



Post a Comment

Previous Post Next Post