Trending

പോലീസ് ഭീകരതക്കെതിരെ താമരശ്ശേരിയിൽ മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം





താമരശ്ശേരി AEO ഓഫീസിലേക്ക് മുസ്ലിം ലീഗ് നടത്തിയ മാർച്ചിനിടെ നടന്ന സംഭവങ്ങളുടെ പേരിൽ പ്രതിപ്പട്ടികയിൽപ്പെട്ടവരെ അറസ്റ്റു ചെയ്യുന്നതിനായി പോലീസ് വീടുകളിലും, സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നു എന്നാരോപിച്ചാണ് കുത്തിയിരുപ്പ് സമരം നടത്തിയത്.

 പോലിസ് ലീഗ് പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും, പ്രർത്തകരുടെ പേരിൽ ചുമത്തിയത് കള്ളക്കേസാണെന്നും നേതാക്കൾ ആരോപിച്ചു.
പോലീസ് നടപടി തുടർന്നാൽ
പോലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള സമരം സംഘടിപ്പിക്കുമെന്നും, കേസെടുത്തതിനു പിന്നിൽ  ഇൻസ്പെക്ടറാണെന്നും നേതാക്കൾ പറഞ്ഞു.




സമരം കൊടുവള്ളി എം എൽ എ എം കെ മുനീർ ഉദ്ഘാടനം ചെയ്തു, മുൻ എംഎൽഎ വി എം ഉമ്മർ മാസ്റ്റർ അടക്കം നിരവധി നേതാക്കൾ പ്രസംഗിച്ചു.

Post a Comment

Previous Post Next Post