Trending

ഇടനിലക്കാർ വാഴും പോലീസ് സ്റ്റേഷൻ; കേസൊതുക്കാൻ മാഫിയ, അഖിൽ അവസാന കണ്ണി, വർഷങ്ങൾക്ക് മുമ്പേ താമരശ്ശേരി പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങി.


താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് കേസൊതുക്കൽ മാഫിയകളുടെ പ്രവർത്തനം വർഷങ്ങൾക്ക് മുമ്പേ ആരംഭിച്ചതാണെന്ന് ഇരകൾ, കഴിഞദിവസം സസ്പെൻഷനിലായ പ്രിൻസിപ്പൾ എസ്ഐ പരമ്പരയിലെ അവസാന കണ്ണിയാണ്.

മുൻ സിഐമാർ, എസ് ഐ മാർ മുതൽ സി പി ഒ മാർ വരെ മാഫിയകൾക്കൊപ്പം പങ്കു ചേർന്നു.

അനധികൃതമായി മണ്ണെടുക്കുന്ന സ്ഥലങ്ങൾ, മണൽഖനനം, വയൽ നികത്തൽ, ക്വാറികളുടെ പ്രവർത്തനം എന്നിവയെല്ലാം ബൈക്കിൽ കറങ്ങി മാഫിയാ സംഘം കണ്ടെത്തും, പിന്നീട് വിവരം ഇവരുമായി സഹകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കും, ഇവർ ഔദ്യോഗിക വാഹനത്തിലോ സ്വകാര്യ വാഹനത്തിലോ സ്ഥലത്തെത്തും, തുടർന്ന് വാഹനങ്ങൾ പിടികൂടി കേസെടുക്കുമെന്നും, ഫൈൻ ചുമത്തുമെന്നും വാഹന ഉടമകളേയും, സ്ഥലമുടമകളേയും അറിയിക്കും.ഈ അവസരത്തിലാണ് ഇടനിലക്കാർ പ്രത്യക്ഷപ്പെടുക. ഇവർ ഇടപെടുകയും കേസെടുക്കാതിരിക്കാൻ ഡീൽ ഉറപ്പിക്കുകയും ചെയ്യും, അങ്ങിനെ ഇടനിലക്കാർ മുഖേനയാണ് ഉദ്യോഗസ്ഥർ പണം പറ്റുന്നത്. ഇട നിലക്കാർക്ക് ഇരു ഭാഗത്ത് നിന്നും കമ്മീഷനും ലഭിക്കും.

സ്റ്റേഷനിൽ എത്തുന്ന മറ്റു കേസുകളിലും മാഫിയാ സംഘത്തിൻ്റെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്, ഇത്തരത്തിൽ ലക്ഷങ്ങൾ നൽകിയവരും നാട്ടിലുണ്ട്.


പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന ഒരു യുവാവും, കുടുക്കിൽ ഉമ്മരം സ്വദേശിയായ മറ്റൊരാളും, ചുങ്കം സ്വദേശിയായ ഒരാളുമാണ് കേസൊതുക്കലിന് ചുക്കാൻ പിടിക്കുന്നത്.

ഇവരുടെ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ റിപ്പോർട്ട് നൽകിയതുമാണ്.


മാഫിയകളുമായി സഹകരിക്കുന്നവർക്ക് ആവശ്യമായ മറ്റു സൗകര്യങ്ങളും ഇവർ ഒരുക്കിക്കൊടുക്കുന്നുണ്ട്.

വർഷങ്ങളായി പോലീസ് സ്റ്റേഷന് കേന്ദ്രീകരിച്ച് നടക്കുന്ന സംഭവങ്ങളെ കുറിച്ചും, പണം നൽകിയതിനെ കുറിച്ചുമുള്ള അനുഭവങ്ങൾ ടിപ്പർ ,ജെ സി ബി, ഉടമകളും, തൊഴിലാളികളും ടി ന്യൂസിന് മുന്നിൽ തുറന്നു പറഞ്ഞു.


ടി ന്യൂസ് തയ്യാറാക്കിയ പരമ്പര വരും ദിവസങ്ങളിൽ ....

Post a Comment

Previous Post Next Post