Trending

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ എസ് ടി യു നേതാവിനെ റിമാൻ്റ് ചെയ്തു.






കോടഞ്ചേരി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ എസ് ടി യു നേതാവിനെ റിമാൻ്റ് ചെയ്തു.

.എസ് ടി യു കൊടുവള്ളി മണ്ഡലം പ്രസിഡന്റും ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായ മുസ്ലിംലീഗ് മുന്‍ വാര്‍ഡ് സെക്രട്ടറിയുമായ അഷ്‌റഫ് കൂടത്തായി എന്നറിയപ്പെടുന്ന കരിങ്ങാംപൊയിൽ കെ പി അഷറഫിനെയാണ് താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തത്.

 കോടഞ്ചേരി പോലീസാണ്  പ്രതിയെ അറസ്റ്റ് ചെയ്ത് പോക്‌സോ വകുപ്പുകൾ പ് പ്രകാരം കേസെടുത്തത്. ടി ന്യൂസ്

 പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. സ്‌കൂളിലെ കൗണ്‍സിലിംഗിലാണ് വിദ്യാര്‍ത്ഥിനി വിവരം തുറന്ന് പറഞ്ഞത്.

Post a Comment

Previous Post Next Post