വെടിവെപ്പു കേസ്, കഞ്ചാവ് കടത്ത്, കിട്നാനാപ്പ്, ക്വട്ടേഷൻ തുടങ്ങിയ നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ് മുഹമ്മദ് ഷമീർ എന്ന ആട് ഷമീർ.
വിദേശത്ത് വെച്ച് ക്വട്ടേഷൻ എടുത്ത് നേപ്പാൾ വഴി കേരളത്തിൻ എത്തി കൃത്യം നിർവ്വഹിച്ച് അതേ വഴി തന്നെ വിദേശത്തേക്ക് കടക്കുന്ന രീതിയാണ് ഇയാൾ സ്വീകരിക്കുന്നത്.
കൽപ്പറ്റക്ക് സമീപമുള്ള റിസോർട്ടിൽ വെച്ച് അതിസാഹസികമായാണ് താമരശ്ശേരി DYSP അഷറഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ ഷമിറിനെ പിടികൂടിയത്.
റിസോർട്ടിൽ നിന്നും പുറത്തിറങ്ങാൻ കാറിൽ കയറിയപ്പോഴായിരുന്നു പോലീസ് എത്തിയത്.ഈ സമയത്ത് കാറിൽ സ്പോടക വസ്തുക്കളും, വെടിയുണ്ടകളും, വ്യാജ നമ്പർ പ്ലേറ്റും ഉണ്ടായിരുന്നു.
കോഴിക്കോട് റൂറൽ എസ്പി ആർ കറുപ്പുസാമി താമരശ്ശേരിയിൽ എത്തി പ്രതിയെ ചോദ്യം ചെയ്യും
