താമരശ്ശേരി:താമരശ്ശേരി പുല്ലാഞ്ഞിമേട്
നടുറോട്ടിൽ വെച്ച് ലഹരി ഉപയോഗിച്ചു
നാട്ടുകാർക്കും വാഹനങ്ങൾക്കും നേരെ അക്രമം കാണിച്ച
യുവാവിനെ തടഞ്ഞു വെച്ച് പോലീസിൽ വിവരമറിയിച്ചതിന് നാട്ടുകാർക്കെതിരെ യുവാവ് തന്നെ മർദ്ദിച്ചെന്ന് കാണിച്ച് താമരശ്ശേരി പോലീസിൽ നൽകിയ പരാതി വ്യാജമെന്ന് അമ്പായത്തോട് ലഹരി വിരുദ്ധ സമിതി.
യുവാവിന്റെ പരാതിയിൽ യാതൊരുവിധ അന്വേഷണവും നടത്താതെ അഞ്ചോളം ചെറുപ്പക്കാർക്ക് എതിരെയാണ്
വിവിധ വകുപ്പുകൾ പ്രകാരം താമരശ്ശേരി പോലീസ് കേസ്സെടുത്തത്.
4.7.2023ന് നടന്ന സംഭവത്തിൽ അന്ന് തന്നെ പെരുമ്പള്ളി സ്വദേശിയായ നാദിർ
എന്നയാളെ താമരശ്ശേരി പോലീസ് സബ്ഇൻസ്‌പെക്ടർ അറസ്റ്റ് ചെയ്ത് കൊണ്ട് പോവുകയും ഇയാളുടെ പേരിൽ കേസ്സെടുക്കുകയും ചെയ്തതാണ്
എന്നാൽ 5.7.2023ന് രാത്രി യുവാവ് പോലീസിൽ നൽകിയ പരാതിയിൽ നാട്ടുകാർക്കെതിരെ കേസ്സെടുക്കുകയുമാണ് ഉണ്ടായത്,
മുമ്പും ഇത്തരം ലഹരി മാഫിയകളുടെ വ്യാജമായ പരാതിയിൽ താമരശ്ശേരി പോലീസ് കേസ്സെടുത്തതായും
ലഹരി മാഫിയകളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത് എന്നും ലഹരിവിരുദ്ധ സമിതി പ്രവർത്തകരും നാട്ടുകാരും ആരോപിച്ചു.
പോലീസിന്റെ ഇത്തരം പ്രവർത്തിക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപി അടക്കമുള്ളവർക്കും പരാതി നൽകുമെന്നും വാർഡ് മെമ്പർ ഉൾപ്പെട്ട
ലഹരി വിരുദ്ധ സമിതി ഭാരവാഹികൾ അറിയിച്ചു.
