ജില്ലാ കമ്മറ്റി അംഗങ്ങളായ കെ കെ മുഹമ്മദ്, കെ കെ ദിനേശൻ എന്നിവരായിരുന്നു അന്വേഷണ കമ്മീഷൻ അംഗങ്ങൾ. ഇവരുടെ റിപ്പോർട്ടിൽ ജോർജ് എം തോമസ് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി കണ്ടെത്തിയിരുന്നു.
ഇന്നു ചേർന്ന ജില്ലാ കമ്മിറ്റിയിലും, ജില്ലാ സെക്രട്ടറിയേറ്റിലും റിപ്പോർട്ടിന് മേൽ വിശദമായ ചർച്ച നടന്നു, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്ററും യോഗത്തിൽ പങ്കെടുത്തിരുന്നു.
ഈ യോഗത്തിൽ വെച്ചാണ് നടപടിക്ക് സംസ്ഥാന കമ്മിറ്റിയോട് ശിപാർശ ചെയ്തത്.
തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കണം എന്നാണ് ശിപാർശ.
അടുത്ത സംസ്ഥാന കമ്മിറ്റിയിയിൽ വിശദമായ ചർച്ച നടക്കുകയും, നടപടിയിലേക്ക് നീങ്ങുകയും ചെയ്യുമെന്നാണ് പുറത്തു വരുന്ന വിവരം.
