സ്ക്കൂൾ യൂണിഫോം ധരിച്ചവർക്കും, സ്കൂൾ തിരിച്ചറിയൽ കാർഡ് കൈവശമുള്ള +2 തലം വരെയുള്ളവർക്കും കൺസഷൻ കാർഡ് കൈവശമില്ലെങ്കിലും സൗജന്യ നിരക്കിൽ യാത്ര ചെയ്യാൻ അനുവധിക്കണമെന്ന നിർദ്ദേശം സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ നൽകിയതാണ്.
എന്നാൽ ചില സ്വകാര്യ ബസ്സ് ജീവനക്കാർ വിദ്യാർത്ഥികളിൽ നിന്നും ഫുൾ ടിക്കറ്റ് ഈടാക്കുന്നു എന്നാണ് പരാതി.
ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിദ്യാർത്ഥികളും, രക്ഷിതാക്കളും ആവശ്യപ്പെട്ടു.
