Trending

താമരശ്ശേരിയിൽ വീട് കുത്തിതുറന്ന് കവർച്ച നടത്തിയ കേസിലെ പ്രതി പിടിയിൽ







താമരശ്ശേരിയിൽ വീട് കുത്തിതുറന്ന് കവർച്ച നടത്തിയ കേസിലെ പ്രതി പിടിയിൽ




താമരശ്ശേരി:.
ചുങ്കം റിലയൻസ് പെട്രോൾ പമ്പിനു സമീപം പരേതനായ പനംതോട്ടത്തിൽ ഭരതൻ്റെ വീട് കുത്തിതുറന്ന്  സ്വർണ്ണം കവർന്ന കേസിലെ പ്രതിയാണ് പിടിയിലായത്.

ഗൂഡല്ലൂർ ബിതർക്കാട് മേലത്തു വീട്ടിൽ അബ്ദുൽ കബീർ (53) എന്ന വാട്ടർ മീറ്റർ കബീറിനെ കോഴിക്കോട് റൂറൽ എസ് പി ആർ കറപ്പസാമി ഐ പി എസ് ന്റെ മേൽനോട്ടത്തിലുള്ള സംഘമാണ് പിടികൂടിയത്.


കഴിഞ്ഞ ജൂൺ 24-നാണ് വീട് പൂട്ടി വയനാട്ടിൽ പോയ പാനന്തോട്ടത്തിൽ ഇന്ദിര എന്നവരുടെ വീട്ടിൽ നിന്നും എട്ടര പവൻ സ്വർണ്ണാഭരണങ്ങളും രണ്ടു വാച്ചുകൾ, 1,000/-രൂപ എന്നിവയും ഇയാൾ കവർച്ച ചെയ്തത്.
    വീടിന്റെ പിൻവശം
വർക്ക് ഏരിയയുടെ പൂട്ട് തകർത്ത് ഉള്ളിൽ കയറി അലമാര പൊളിച്ചാണ് കളവ് നടത്തിയത്.
വീട്ടിലെ CCTV ഹാർഡ് ഡിസ്‌കും ഇയാൾ കൊണ്ട് പോയിരുന്നു.

     ആളൊഴിഞ്ഞ ബിൽഡിംഗുകളിലും 
  പള്ളികളിലും കിടന്നുറങ്ങി  രാത്രി കളവ് നടത്തുന്നതാണ് രീതി. സംഭവദിവസം
വൈകിട്ട് താമരശ്ശേരി എത്തിയ ഇയാൾ റോഡ് സൈഡിൽ ഗേറ്റ് താഴിട്ടു പൂട്ടിയതും പകൽ പുറത്ത് ലൈറ്റ് ഇട്ട് വെച്ചതും കണ്ടാണ് രാത്രിയിൽ തിരിച്ചെത്തി കളവ് നടത്തിയത്.

     സ്വർണ്ണാഭരണം വിറ്റ നാല്പതിനായിരം 
രൂപ പ്രതിയിൽ നിന്നും കണ്ടെടുത്തു.ചെറുപ്പത്തിൽ സ്ഥിരമായി വാട്ടർ മീറ്റർ
കളവ് നടത്തിയതിൽ നിന്നാണ് ഇയാൾക്ക്
വാട്ടർ മീറ്റർ കബീർ എന്ന് പേര് വന്നത്.കോഴിക്കോട്, മലപ്പുറം, തൃശൂർ, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ നിരവധി കേസുകളിൽ പ്രതിയാണ്.




 





        
       
      താമരശ്ശേരി ഡി.വൈ.എസ്.പി അഷ്‌റഫ്‌ തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ സത്യനാഥൻ, സ്പെഷ്യൽ സ്‌ക്വാഡ് എസ് ഐ മാരായ രാജീവ്‌ ബാബു, ബിജു പൂക്കോട്ട്, Scpo ജയരാജൻഎൻ എം ,ജിനീഷ്.പി.പി , താമരശ്ശേരി എസ്.ഐ മാരായ അബ്ദുൽ റസാഖ് വി.കെ, ASI ശ്രീജിത്ത്‌ എസ്.ഡി,ടെലി കമ്മ്യൂണിക്കേഷൻ എസ്.ഐ നൗഷാദ്. ടി, Scpo പ്രവീൺ.എം.ജി എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തിയത്.


 


Post a Comment

Previous Post Next Post