Trending

ആറു വയസുകാരിയെ പുലി കടച്ചു കൊന്നു




മംഗളൂർ: മംഗളൂരുവിൽ ആറുവയസുകാരിയെ പുലി കടിച്ചു കൊന്നു.

ചാമരാജനഗർ ഹനുർ കഗ്ഗലഗുഡ്ഡി ഗ്രാമത്തിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെയാണ് പുലി കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി ആക്രമിച്ചു കൊന്നത്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കാമഗരെ ഹോളിക്രോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാമു-ലതിക ദമ്പതികളുടെ മകൾ സുശീലക്കാണ് ദാരുണാന്ത്യം.

മുറ്റത്ത് നിന്ന് 200 ദൂരം അകലെ വരെ കുട്ടിയെ കടിച്ചു വലിച്ച് കൊണ്ടുപോയ ശേഷമാണ് നാട്ടുകാരുടെ ബഹളം കേട്ട് പുലി ഓടിപ്പോയത്.

സംഭവത്തിൽ  വനം മന്ത്രി ഈശ്വർ ഖാന്ത്രെ സുശീലയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Post a Comment

Previous Post Next Post