Trending

അനധികൃതമായി ലോറി റോഡിൽ പാർക്ക് ചെയ്തു, ബൈക്ക് ഉടമക്ക് പിഴ.




താമരശ്ശേരി: അനധികൃതമായി റോഡിൽ പാർക്ക് ചെയ്ത ലോറിയുടെ പിഴ അടക്കാൻ ബൈക്ക് ഉടമക്ക് മോട്ടോർ വാഹന വകുപ്പിൻ്റെ നോട്ടീസ്, നിർത്തിയിട്ട ലോറിയുടെ ചിത്രം സഹിതം അയച്ച നോട്ടീസിനു താഴെ ഇരുചക്രമെന്ന് രേഖപ്പെടുത്തി വണ്ടിയുടെ നമ്പറും, ഉടമയുടെ പേരും അഡ്രസും രേഖപ്പെടുത്തിയിട്ടുണ്ട്.

താമരശ്ശേരിയിലെ കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാരനും നിലവിൽ താമരശ്ശേരി കെടവൂരിലെ താമസക്കാരനുമായ പൂനൂർ ഉണ്ണികുളം വടക്കേവീട്ടിൽ രാഹുലിനാണ് നോട്ടിസ് ലഭിച്ചത്.

രാഹുലിൻ്റെ കൈവശമുള്ളത് KL 76 C 675 നമ്പർ ബൈക്കാണ്, എന്നാൽ KL 78 C675 നമ്പർ ലോറിക്ക് നൽകേണ്ട നോട്ടീസാണ് ബൈക്ക് ഉടമക്ക് ലഭിച്ചത്.

Post a Comment

Previous Post Next Post