താമരശ്ശേരി:പ്രവാസി മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുഹമ്മദ് സാലിയെ അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ട് 7മണിക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ആദ്യത്തെ കേസിൽ ജാമ്യം ഇറങ്ങുമ്പോൾ താമരശ്ശേരി ഇൻസ്‌പെക്ടർ സത്യനാഥാണ് അറസ്റ്റു ചെയ്തത്. ചെയ്തു.
താമരശ്ശേരി പരപ്പൻ പൊയിലിൽ നിന്നും പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ കൊടുവള്ളി കിഴക്കോത്ത് താന്നിക്കൽ മുഹമ്മദ് സാലി (40) യെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ഏപ്രിൽ മാസമായിരുന്നു ഷാഫിയെ ഒരു സംഘം തട്ടിക്കൊണ്ടു പോയത്.
2021 ജൂലൈ മാസത്തിൽ കൊയിലാണ്ടി ഊരള്ളൂർ മാതോത്ത് മീത്തൽ അഷ്‌റഫ് എന്നാളെ തട്ടിക്കൊണ്ടു പോയ കേസിലും പ്രതിയാണ്.
ഗൾഫിൽ നിന്നും കടത്തികൊണ്ട് വന്ന സ്വർണ്ണം ഉടമസ്ഥനായ സലിക്ക് നൽകാതെ മുങ്ങിയ അഷ്‌റഫിനെ വീട്ടിൽ നിന്നും ക്വാട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു.
