Trending

ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

 

 മട്ടന്നൂര്‍ : ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഉത്തിയൂര്‍ കൃഷ്ണ കൃപയിലെ ഭവിനയ് കൃഷ്ണയാണ് (15) മരിച്ചത്. ഞായര്‍ വൈകിട്ട് 5 മണിയോടെ ആണ് അപകടം.

ക്രിക്കറ്റ് കളി കഴിഞ്ഞ് മട്ടന്നൂര്‍ മഹാദേവ ക്ഷേത്ര കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ എത്തിയത് ആയിരുന്നു ഭവിനയ് കൃഷ്ണ.

കുളത്തിന്റെ മറുകരയിലേക്ക് നീന്തുന്നതിന് ഇടെയാണ് അപകടം. കൂടെ ഉണ്ടായിരുന്നവർ ഉടന്‍ രക്ഷാപ്രവർത്തനം നടത്തി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച പകല്‍ മൂന്നരയോടെ മരിച്ചു.

ഉത്തിയൂർ കൃഷ്ണ കൃപയിൽ വി വി ബാബു - കെ.കെ നിഷ ദമ്പതികളുടെ മകനാണ്. സഹോദരന്‍ ഭരത് കൃഷ്ണ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ മട്ടന്നൂരിൽ എത്തിക്കും. തുടര്‍ന്ന് മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ശേഷം വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും.

Post a Comment

Previous Post Next Post