വിവാഹം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും ഓട്ടോറിക്ഷ ഡ്രൈവറായ റോബിന് കുട്ടികൾ ഉണ്ടായിരുന്നില്ല. ഇതിനെപറ്റി നിരന്തരം അയൽവീട്ടിലെ ആളുകൾ ഇയാളോട് ചോദിക്കുകയും കുട്ടികൾ ഉണ്ടാകാൻ ചികിത്സ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആദ്യം അവഗണിച്ചെങ്കിലും ഇക്കാര്യം ഭാര്യയുടെ മുന്നിൽ വെച്ച് വീണ്ടും ഇവർ ആവർത്തിച്ചു . ഇതോടെ പ്രകോപിതനായ റോബിൻ മൂന്നുപേരെയും ചുറ്റിക കൊണ്ട് അടിച്ചു കൊല്ലുകയായിരുവെന്ന് പൊലീസ് പറയുന്നു.
വ്യാഴാഴ്ച രാത്രി നടന്ന സംഭവം തൊട്ടടുത്ത ദിവസമാണ് പുറംലോകം അറിയുന്നത്. സുർജീത് കൗറിന്റെ വീട്ടിലെത്തിയ പാൽക്കാരനാണ് വിവരം അയൽക്കാരെ അറിയിക്കുന്നത്. കൊലപാതകത്തിനുശേഷം തെളിവു നശിപ്പിക്കാൻ റോബിൻ ശ്രമിച്ചതായി പൊലീസ് പറയുന്നു. അപകടമരണമാണ് സംഭവിച്ചതെന്ന് വരുത്തിത്തീർക്കാൻ ഗ്യാസ് തുറന്ന് വിട്ട ശേഷം തീയിടാൻ ശ്രമം നടത്തിയതായും ഇക്കാര്യങ്ങളെല്ലാം ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായും പൊലീസ് പറയുന്നു .
