Trending

റബ്ബർ സബ്‌സിഡി ഓണത്തിന് മുമ്പ് വിതരണം ചെയ്യണം



താമരശ്ശേരി:ജനുവരി മാസം മുതൽ കഷകർക്ക് ലഭിക്കേണ്ട റബ്ബർ ഇൻസെന്റ്റീവ് പദ്ധതി ഓണത്തിന് മുമ്പെങ്കിലും കർഷകരിലെത്തിക്കാൻ നടപടിയുണ്ടാകണമെന്ന് താമരശ്ശേരി റബ്ബർ ഉത്പാദക ക്ഷേമ സമിതി(VERPS )സർക്കാരിനോട് ആവശ്യപ്പെട്ടു.മഴ കെടുതി മൂലം ഉത്പാദനം പാടെ നിലച്ചതിനാൽ കർഷകർ ദുരിതത്തിലായിരിക്കുകയാണ്. റൈൻ ഗാർഡിങ്. വളം. തുടങ്ങിയ ഇനത്തിൽ വലിയ ഒരുതുക നഷ്ടം വന്നിട്ടുള്ള കർഷകർക്ക് സബ്‌സിസി തുകയെങ്കിലും കാലതാമസം കൂടാതെ ലഭിച്ചാൽ സഹായകമാകുമെന്നതിലാൽ ബന്ധപെട്ടവരുടെ ഭാഗത്തു നിന്നും അടിയന്തിര നടപടിയുണ്ടാകണമെന്ന് പ്രസിഡന്റ്. N.J. ജോർജ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. കുഞ്ഞി മരക്കാർ. എ. കെ. സ്വാഗതം പറഞ്ഞു. കെ. കെ. രഘു, എം.എ. അപ്പുക്കുട്ടൻ, മജീദ് മാസ്റ്റർ. കെ കെ മുഹമ്മദ്‌, എന്നിവർ സംസാരിച്ചു. പി. കെ. അബ്ദുൽ നാസർ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post