താമരശേരി രൂപതയിലെ വൈദികന് സസ്പെന്‍ഷന്‍. ഫാ. തോമസ് പുതിയപറമ്പിലിനെയാണ് അച്ചടക്കനടപടിയുടെ പേരില്‍ സസ്പെന്‍ഡ് ചെയ്തത്. അജി പുതിയപറമ്പില്‍ എന്ന പേരിലാണ് വൈദികന്‍ അറിയപ്പെടുന്നത്. സ്ഥലംമാറ്റ ഉത്തരവ് അനുസരിക്കാതെ ഒളിവില്‍ പോയതാണ് നടപടിക്ക് കാരണം. ഇതിന് പുറമേ വൈദികന്‍റെ സാമൂഹികമാധ്യമപോസ്റ്റ് സഭയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും രൂപത വിലയിരുത്തുന്നു. താമരശേരി ബിഷപ്പ് ആണ് സസ്പെന്‍ഷന്‍ ഉത്തരവിറക്കിയത്.