അഞ്ച് വയസുകാരിയെ കാണ്മാനില്ല; അസം സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം
byWeb Desk•
0
ആലുവ: ആലുവയിൽ അഞ്ച് വയസുളള പെൺകുട്ടിയെ കാണാതായി. ആലുവ ചൂർണിക്കര പഞ്ചായത്തിലെ ഗ്യാരേജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ബീഹാർ സ്വദേശികളുടെ മകളെയാണ് കാണാതായത്. തായിക്കാട്ടുകര യു.പി.സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സമീപത്തെ വാടക വീട്ടിൽ താമസിച്ചിരുന്ന അസം സ്വദേശിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.