പൂനൂർ: പൂനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ സാമൂഹ്യ ശാസ്ത്രം അധ്യാപകൻ നന്മണ്ട പി. സി.എൽ പി സ്കൂളിന് സമീപം കിഴക്കുവീട്ടിൽ ഹരി (ഹരീഷ് 42) നിര്യാതനായി. വിദ്യാലയത്തിൽ സ്കൗട്ട് മാസ്റ്റർ, കൃഷിപാഠം കോർഡിനേറ്റർ എന്നീ നിലകളിലും സേവനമനുഷ്ടിച്ച് വരുന്നു.മുൻപ് റവന്യൂ വിഭാഗം ജീവനക്കാരനായിരുന്നു. അച്ചൻ : ശ്രീനിവാസൻ
(ബാലുശ്ശേരി എ.യു.പി സ്കൂൾ റിട്ട. അധ്യാപകൻ)
അമ്മ : വിജയലക്ഷ്മി.
സഹോദരങ്ങൾ: അരുൺ (കെ. എസ് .എഫ് .ഇ നടക്കാവ് )
മഞ്ജുള (എൻ .ആർ . എച്ച് .എം നരിക്കുനി )
സംസ്ക്കാരം ഇന്ന് (05- 07 - 23 )ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ .
