താമരശേരി: കുടുക്കിൽ ഉമ്മരം വടക്കേപറമ്പിൽ അൻവറിൻ്റെ വീട്ടുമുറ്റത്തെ മരമാണ് ചൊവ്വാഴ്ചയുണ്ടായ കാറ്റിൽ വൈദ്യുതി ലൈനിലേക്ക് മുറിഞ്ഞു വീണ് സമീപത്തെ വീടിനു മുകളിൽ പതിച്ചാണ് കിടക്കുന്നത്.
മരം മുറിഞ്ഞു വീണനാൾ മുതൽ പല തവണ താമരശ്ശേരി കെ എസ് ഇ ബി അധികൃതരെ വിളിച്ച് പരാതി നൽകിയെങ്കിലും ഇതുവരെ മരം നീക്കം ചെയ്തിട്ടില്ല.
കുട്ടികൾ ഓടി കളിച്ചു നടക്കുന്ന വീട്ടുമുറ്റത്ത മരമാണ് സമീപത്തുകൂടെ പോകുന്ന വഴിക്ക് കുറുകെ വീടിനു മുകളിലേക്ക് വീണു കിടക്കുന്നത്.
മരം മുറിച്ച് നീക്കം ചെയ്യാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
