താമരശ്ശേരി:പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്;ആട് ഷമീറിനെ താമരശ്ശേരി DYSP അഷറഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ വയനാട്ടിൽ തെളിവെടുപ്പിനായി കൊണ്ടുപോയി, ഇന്നലെ മൈസൂരിൽ എത്തിച്ച് തെളിവെടുത്തിരുന്നു.
ഷാഫിയെ തട്ടിക്കൊണ്ടുപോയ കേസിൽ ക്വട്ടേഷൻ നൽകിയെന്ന് ഷാഫിയും, കുടുംബവും ആരോപിക്കുന്ന കൊടുവള്ളി കിഴക്കോത്ത് സ്വദേശി സാലിയുടെ അറസ്റ്റ് രേഖപ്പെടുത്തി, പോലീസ് കസ്റ്റഡിയിൽ വാങ്ങി.
ഷാഫിയുടെ വീട്ടിൽ തട്ടിക്കൊണ്ടുപോകലിന് ആഴ്ചകൾ മുമ്പ് എത്തി ആക്രമണം നടത്തിയ കേസിൽ സാലി റിമാൻ്റിലായിരുന്നു.വയനാട്ടിൽ നിന്നും തിരിച്ചെത്തിയ ശേഷം മുഹമ്മദ് ഷാഫിയുടെ പരപ്പൻ പൊയിലിലെ വീട്ടിൽ ആട് ഷമീറിനെ എത്തിച്ച് തെളിവെടുക്കും.

