കുറ്റ്യാടി: കായക്കൊടിയിൽ
വയോധികൻ്റെ മൃതദേഹം ജീർണിച്ച നിലയിൽ
കണ്ടെത്തി.
കൊടുവങ്ങൾ താഴെ വാഴത്തോട്ടത്തിലെ ആണിചാലിലേക്ക് കമഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൊട്ടൻ തറേമ്മൽ കുഞ്ഞിരാമൻ (70) ആണ്
മരിച്ചതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
തൊട്ടിൽപ്പാലം പോലീസ് അന്വേഷണം ആരംഭിച്ചു.
മൃതദേഹത്തിന് 3 ദിവസമെങ്കിലും പഴക്കമുള്ളതായാണ് പ്രാഥമിക നിഗമനം.
ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബോഡി കണ്ടെത്തിയത്.
