Trending

താമരശ്ശേരിയിൽ വാഹന അപകടം;നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പാടത്തേക്ക് മറിഞു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.



താമരശ്ശേരി: താമരശ്ശേരി -എടവണ്ണ റോഡിൽ താമരശ്ശേരിക്കടുത്ത് വെഴുപ്പൂർ സ്കൂളിന് സമീപമാണ് അപകടം. ഓമശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ വയനാട് മുട്ടിൽ സ്വദേശി മുഹമ്മദ് നബീൽ നിസാര പരുക്കുകളോടെ അൽഭുതകരമായി രക്ഷപ്പെട്ടു.ഇയാൾ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രാത്രി 10.30 ഓടെയായിരുന്നു അപകടം.12 അടിയോളം താഴ്ചയിലേക്കാണ് വാഹനം പതിച്ചത്.

റോഡിൽ സുരക്ഷ ഭിത്തി ഇല്ലാത്തത് കാരണം നിരവധി അപകടങ്ങളാണ് അടുത്ത കാലത്ത് ഈ ഭാഗത്ത് ഉണ്ടായിട്ടുള്ളത്.

222 കോടി രൂപ ചിലവഴിച്ച് നവീകരണ പ്രവൃത്തി നടത്തിയിട്ടും ജനങ്ങൾക്ക് യാതൊരു സുരക്ഷയും ഇല്ലാത്ത അവസ്ഥയാണ്, നാട്ടുകാർ നേരിട്ടു തന്നെ റോഡിൻ്റെ അപകടാവസ്ഥ മന്ത്രി മുഹമ്മദ് റിയാസിൻ്റെ ശ്രദ്ധയിൽ പ്പെടുത്തിയതാണ്.

Post a Comment

Previous Post Next Post